കൊയിലാണ്ടി: കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ഓണാരവം 2022 ന്റെ ഉദ്ഘാടനം ചലചിത്രതാരം നിർമൽ പാലാഴി നിർവഹിച്ചു. ഓണം പ്രദർശനവിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്തംഗം ടി.വി ജലജയ്ക്ക് ആദ്യ വിൽപന നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മല നിർവഹിച്ചു.

കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സെപ്തംബർ അഞ്ച് വരെ കീഴരിയൂർ സെന്ററിലാണ് പ്രദർശനവിപണനമേള നടക്കുന്നത്. കുടുംബശ്രീ ഉല്പനങ്ങളുടെ വിപണനസ്റ്റാൾ, കൃഷി വകുപ്പിന്റെ ഓണച്ചന്ത, വിവിധ സംരംഭകരുടെ ഉൽപന്നങ്ങളുടെ വിപണനം, പുസ്തകമേള, വിവിധ സർക്കാർസഹകരണ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവയും മേളയിലുണ്ട്.

ഓണാരവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും നടക്കും. മെഗാ തിരുവാതിര, മെഗാ ഒപ്പന, കളരി പ്രദർശനം, കരോക്ക ഗാനമേള, കുടുംബശ്രീ വനിതകളുടെ കലാ സംഗമം, കലാമേള, കീഴരിയൂരിലെ പ്രശസ്തരായ കലാകാരന്മാർ ഒരുക്കുന്ന മെഗാ ഷോ, പൂക്കള മത്സരം എന്നിവും സംഘടിപ്പിക്കുന്നുണ്ട്. സെപ്തംബർ അഞ്ചാം തിയ്യതി കുടുംബശ്രീയുടെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിക്കും.

ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്‌സൺ വിധുല അധ്യക്ഷത വഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ശോഭ കാരയിൽ, കുടുംബശ്രീ അക്കൗണ്ടന്റ് ആതിര എന്നിവർ പ്രസംഗിച്ചു.