കൊയിലാണ്ടി: കൊയിലാണ്ടി താലൂക് ഓണം ഫെയറിന് തുടക്കം. കൊയിലാണ്ടി നഗരസഭ ചെയ്യർപേഴ്സൺ ശ്രീമതി സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലസർ ശ്രീ അസിസ് ആദ്യ വില്പന നടത്തി. ടി കെ ചന്ദ്രൻ , ബാബു പഞ്ഞാട്ട്, സുരേഷ് മേലെപ്പുറത്ത്, ജയകൃഷ്ണൻ , അലി കൊയിലാണ്ടി എന്നിവർ പങ്കെടുത്തു. സപ്ലൈക്കോ ഡിപ്പോ മാനേജർ ശ്രീ ഫൈസൽ സ്വാഗതം പറഞ്ഞു. 13 ഇനം ഭക്ഷ്യ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യ മാകും കൂടാതെ 1000/-രൂപയുടെ സ്പെഷ്യൽ കിറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്. 7 ന് മേള അവസാനിയ്ക്കും.