കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന അമ്മ നഷ്ടപ്പെട്ട കുട്ടികൾക്ക് സ്കൂളിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വീട് നിർമിക്കുന്നു. വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് ഊരത്താണ് വീട് ഒരുക്കുന്നത്. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ശിലാസ്ഥാപനം നടത്തി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ച ജനകീയ കമ്മിറ്റി കൺവീനർ പ്രമോദ് കന്നുമ്മൽ സ്വാഗതവും ഗിരീഷ്, കുന്നുമ്മൽ കണാരൻ .കുനിയേൽ അസീസ് .പി.സി രവീന്ദ്രൻ, ശ്രീജേഷ് ഊരത്ത് ,ഒ.പി മഹേഷ് ,ഫൈസൽ വി.കെ.ആർ ഗംഗാധരൻ ,പി.കെ ബാബു, സബിന പി.കെ .സുമിത്ര സി.കെ എന്നിവർ പ്രസംഗിച്ചു.