തൊട്ടിൽ പാലം : പൂതംപാറ കുഞ്ഞിമിറ്റം പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു. ഇതോടെ ജനം ഭീതിയിലായി. പൂതംപാറ കുഞ്ഞിമിറ്റം പ്രദേശത്താണ് ഇന്നലെ ഉച്ചയ്ക്ക് പൂതംപാറ ബാബുവിന്റെ മകൻ കെ. ബി.നിവേദ് വീടിനടുത്തായി പറമ്പിൽ പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടത്. പട്ടിയെക്കാൾ വലിപ്പവും നീണ്ട വാലും ദേഹത്ത് നിറയെ പുള്ളികളും ഉണ്ടെന്ന് കുട്ടി പറഞ്ഞു. നിവേദ് ഭയന്നോടി ബഹളം വച്ചു. പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും കണ്ടത്താനായില്ല. സമീപത്ത് പട്ടിപ്പുലി ആടുകളെ കടിച്ചുകൊന്ന സംഭവം ഉണ്ടായിട്ടുണ്ട്.