കല്ലാച്ചി: വിഷ്ണുമംഗലം ലേബർ കോൺട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. നാദാപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. കുമാരൻ ഉദ്ഘാടനം ചെയ്തു. കെ.എം. ചന്ദ്രി അദ്ധ്യഷത വഹിച്ചു. വാർഡ് മെമ്പർ വി.പി. കുഞ്ഞിരാമൻ, പി. അനിൽകുമാർ, ടി.പി. രാജൻ, സി.ടി.വേണു, കെ.വി.രാജേഷ്, കെ.പി. നാണു മാസ്റ്റർ, ടി.വി.ശങ്കരൻ എന്നിവർ ആശംസളർപ്പിച്ച് സംസാരിച്ചു.