കോഴിക്കോട് : മാദ്ധ്യമപ്രവർത്തകനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസ് നിലപാടിനെതിരേ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി ഉദ്ഘാടനം ചെയ്തു. അക്രമം നടത്തിയവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാൻ പൊലിസ് മടിക്കുകയാണെന്ന് അവർ പറഞ്ഞു.
യൂണിയൻ ജില്ലാ പ്രസിഡന്റ് എം.ഫിറോസ് ഖാൻ അദ്ധ്യക്ഷനായി. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി പി.എസ്. രാകേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.പി. മുഹമ്മദ്, സനോജ് കുമാർ ബേപ്പൂർ, കെ.ടി. റിതികേഷ്, മാദ്ധ്യമം ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറി കെ.എ. സൈഫുദീൻ, ജില്ലാ ജോ.സെക്രട്ടറി ടി. മുംതാസ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പി.എ. അബ്ദുൽഗഫൂർ, പി.വി. നജീബ്, എം.വി. ഫിറോസ്, ജിനേഷ് പൂനത്ത്, ഹാഷിം എളമരം, കെ.എസ്. ചിഞ്ചു, ടി. നിഷാദ്, കെ.എസ് രേഷ്മ, പി. അമർജിത്ത്, എ.ബിജുനാഥ്, നിസാർ കൂമണ്ണ എന്നിവർ നേതൃത്വം നൽകി.