കൊയിലാണ്ടി:പ്ലസ് വൺ വിദ്യാർത്ഥിനി പുഴയിൽ വീണു മരിച്ചു. തിരുവങ്ങൂർ വടക്കെ അഴീക്കൽ റൗദയിൽ അഹമ്മദ് കോയയുടെ മകൾ ഷഹല (17) നെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ശനിയാഴ്ച രാവിലെ ട്യൂഷൻ ക്ലാസ്സിലേക്ക് പോവുകയാണന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.
മാതാവ്; ഷംജാത, സഹോദരങ്ങൾ: അർഷാദ് (ലണ്ടൻ), ഫഹീം (കണ്ണൂർ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി.)