vanitha
കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കേരള വനിതാ ലീഗ് ഫുട്‌ബോൾ മത്സരത്തിൽ നിന്ന്,

കോഴിക്കോട്: കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കേരള വനിതാ ലീഗ് ഫുട്‌ബോൾ മത്സരത്തിൽ ഡോൺബോസ്‌കോ ഫുട്‌ബോൾ അക്കാഡമിയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് ഗോകുലം കേരള എഫ്.സി പരാജയപ്പെടുത്തി. 18, 25, 81 മിനിട്ടുകളിൽ ഗോളുകൾ നേടി വിവിയൻ കൊനെഡു അഡ്‌ജെയുടെ ഹാട്രിക് കുറിച്ചു. ഹർമിലൻ കൗർ 66, 81 മിനിട്ടുകളിലായി രണ്ടു ഗോളുകളും മാനസ 72ാം മിനിട്ടിൽ ഒരു ഗോളും നേടി. ഇന്നും നാളെയും മത്സരങ്ങളില്ല. ആറിന് ബാസ്‌കോ എഫ്‌.സിയും ഗോകുലം കേരള എഫ്‌.സിയും ഏറ്റുമുട്ടും.