news
പടം.. കെ പി ചന്ദ്രി പാരിതോഷികം നൽകുന്നു.

കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി .ചന്ദ്രി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. എൺപത് കഴിഞ്ഞവരെ ഓണപുടവ നൽകി ആദരിച്ചു. കലാമത്സരങ്ങൾ, ഓണപ്പുക്കളമൊരുക്കൽ എന്നിവ നടന്നു. ജെ.പി.സി മുഹമ്മദ് ഝാ മത്സര വിജയികൾക്ക് ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് ശോഭ ടി.കെ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡെന്നീസ് പെരുവേലി, റീന അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജിലേഷ് പി, ബിന്ദു കൂരാറ, സമീറ ബഷീർ, അജിത പവിത്രൻ, വനജ പട്യാട്ട്, സീമ പാറചാലിൽ, പഞ്ചായത്ത് എ.എസ് സന്തോഷ് കുമാർ, എ.ഇ.ഹരീഷ് കുമാർ, ഷിജു എൻ.കെ, സൗമ്യ മോൾ, ഷാനി കെ, രജില എന്നിവർ നേതൃത്വം നൽകി.