news
കെ.കെ ലതിക ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള കക്കട്ടിൽ ടൗണിൽ മുൻ എം.എൽ.എ കെ.കെ ലതിക ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ കെ.മിനി, റീന സുരേഷ്, എം.പി.കുഞ്ഞിരാമൻ, ഹേമ മോഹൻ, ഷിബിൻ മധുകുന്ന്, നവ്യ.എൻ, വനജ ഒതയോത്ത്, നസീറ ബഷീർ, എ.രതീഷ്, മുരളി കുളങ്ങരത്ത്, പഞ്ചായത്ത് അസി. സെക്രട്ടറി വി.പി.രാജീവൻ, കെ.കെ.രാജൻ, വി.വി.പ്രഭാകരൻ, അനന്തൻ കുനിയിൽ, വി.രാജൻ, ഷാജി വട്ടോളി, നസറുദ്ദീൻ, പറമ്പത്ത് കുമാരൻ എന്നിവർ പ്രസംഗിച്ചു. അഗതി രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ട പഞ്ചായത്തിലെ 97 ഗുണഭോക്താക്കൾക്ക് "ഓണക്കോടി വിതരണവും കുടുംബശ്രീ ജനകീയ ഹോട്ടൽ ഗ്രൂപ്പ് അംഗങ്ങളെ ആദരിക്കുകയും ചെയ്തു.