വടകര: ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത കൈനാട്ടിയിൽ തുടങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ ശ്യാമള പൂവേരി അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും നടന്നു. സ്മാർട്ട് ഗാർബേജ് ആപ്പിനായി ഹരിതസേനയ്ക്കുള്ള ചെക്ക് വിതരണം പ്രസാദ് വിലങ്ങിൽ നിർവഹിച്ചു. അയൽക്കൂട്ടങ്ങൾക്കുള്ള റിവോൾവിംഗ് ഫണ്ട് ചോറോട് ബാങ്ക് പ്രതിനിധി കെ.കെ.സദാശിവൻ ഏറ്റുവാങ്ങി. മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. കോഴിയും കൂടിനുമുള്ള ചെക്ക് അയൽക്കൂട്ടങ്ങൾക്ക് നൽകി.ആദ്യ വിൽപ്പനയിൽ സാധനങ്ങൾ മൊയിലാറവിട ചന്ദ്രൻ ഏറ്റു വാങ്ങി. സി.ഡി.എസ് ചെയർപേഴ്സൺ കെ.അനിത, ടി.ബിന്ദു. പി.ലിസി, ഷിനിത ചെറുവത്ത്, ജിഷ പനങ്ങാട്, പി.പി.റീന എന്നിവർ പ്രസംഗിച്ചു.