കോഴിക്കോട്: യുവ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോർഡ്, കോഴിക്കോട് ജില്ലാ യുവജന കേന്ദ്രം ജില്ലാതല സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം . അതത് ക്ലബ്ബുകളുടെ പേരിലായിരിക്കണം ടീമുകൾ പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്നവരുടെ പ്രായപരിധി 40 വയസ്സ് കഴിയാൻ പാടില്ല. ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ക്ലബ്ബുകൾ പങ്കെടുക്കുന്നവരുടെ പ്രായം തെളിയിക്കുന്ന രേഖ സഹിതമുള്ള ലിസ്റ്റ് ഈ മാസം 16 നകം സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ജില്ലാ യുവജന കേന്ദ്രം, സിവിൽ സ്റ്റേഷൻ,ബി ബ്ലോക്ക്, ആറാം നില, കോഴിക്കോട്. ഫോൺ 9605098243, 8138898124 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.