കുറ്റ്യാടി: മലയോര മേഖലയിലേക്കുള്ള പശുക്കടവ്- നെല്ലിക്കുന്ന് റോഡ് തകർന്നു. റോഡ് തകർന്നതോടെ അപകടങ്ങൾ പതിവാണ്.
വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് നെല്ലിക്കുന്ന് പട്ടികവർഗ കോളനിയിലെക്ക് ഉൾപ്പെടെയുള്ള പ്രധാന വഴിയാണ് ഇത്. പ്രകൃതിദുരന്തങ്ങളിൽ പ്രദേശവാസികളെ മാറ്റിപാർപ്പിക്കുന്ന ഷെൽട്ടറിലേക്ക് എത്തിപെടാനുള്ള റോഡാണിത്. ഈ വഴി കാൽനട സഞ്ചാരികൾക്ക് പോലും നടന്ന് പോകാൻ പറ്റാത്ത അവസ്ഥയാണ്. എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.