വെള്ളമുണ്ട: വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി,പ്ലസ് വണ്‍ തുല്യത പഠിതാക്കളുടെ പാഠപുസ്തക വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ ജുനൈദ് കൈപ്പാണി
നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.കെ. സല്‍മത്, സൗദ നൗഷാദ്, മേരി സ്മിത ജോയ്, കോര്‍ഡിനേറ്റര്‍ഷാജു മോന്‍, കെ.കെ ചന്ദ്രശേഖരൻ, സെലാസ്റ്റിയൻ, ടി. സൂര്യ, സിമി മോൾ ജോസ്, ഇബ്രാഹിം കേളോത്. കെ ഹാരിസ്, പി.വി ലത തുടങ്ങിയവ| പ്രസംഗിച്ചു. തുടർന്ന ഓണ സദ്യയും ഓണാഘോഷ പരിപാടികളും നടത്തി.
വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസിൽ നടന്ന എസ്.എസ്.എൽ.സി,പ്ലസ് വൺ തുല്യത പഠിതാക്കളുടെ പാഠപുസ്തക വിതരണോദ്ഘാടനം ജുനൈദ് കൈപ്പാണി നിർവഹിക്കുന്നു