കുന്ദമംഗലം: അദ്ധ്യാപക ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാലയത്തിലെ അൻപത് അദ്ധ്യാപകർ ഒരുമിച്ച്കോഴിക്കോട് ബീച്ച് ജനറൽ ഹോസ്പിറ്റലിലെത്തി രക്തം നൽകി. രക്തദാനം പോലുള്ള മഹത്തായ കാരുണ്യപ്രവർത്തനങ്ങൾക്ക് വിദ്യാർഥികൾക്ക് മാതൃകയാവുക എന്നതാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന് പ്രധാനാദ്ധ്യാപകൻ വി.മുഹമ്മദ്ബഷീർ പറഞ്ഞു. അദ്ധ്യാപകർക്കായി പ്രത്യേക പരിശീലന ക്ലാസ്സും വരക്കൽ ബീച്ചിൽകലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാലയാനുഭവങ്ങൾ പങ്കുവെക്കൽ, ചർച്ച, വിരമിക്കുന്ന അദ്ധ്യാ പകർക്കുള്ള ആദരവ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ഡി.എച്ച്.എം. ഉഷ പൊയിൽ കാവിൽ, സ്റ്റാഫ് സെക്രെട്ടറി ടി ബാലകൃഷ്ണൻ, എസ്.ആർ.ജി കൺവീനർ കെ ബഷീർ,മനോഹരൻ, പി അബ്ദുറഹിമാൻ, പി അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.