kommeri
കൊമ്മേരി സർവീസ് സഹകരണ ബാങ്കിന്റെ പച്ചക്കറി ചന്ത മാങ്കാവിൽ തുറമുഖ-മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു

ഒളവണ്ണ: കൊമ്മേരി സർവീസ് സഹകരണ ബാങ്കിന്റെ പച്ചക്കറി ചന്ത മാങ്കാവിൽ തുറമുഖ-മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപന മാങ്കാവ് വാർഡ് കൗൺസിലർ ഓമന മധു നിർവഹിച്ചു. മുഹമ്മദ് ഏറ്റുവാങ്ങി. ബാബു പറശ്ശേരി, എം. ശ്രീധരൻ, അബ്ദുൾ മനാഫ്, അബ്ദുൽ സത്താർ,
എൽ. രമേശൻ എന്നിവർ പ്രസംഗിച്ചു. ബാങ്ക് പ്രസിഡന്റ് ടി.പി. കോയ മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എ.എം അജയകുമാർ സ്വാഗതവും ഭരണസമിതി അംഗം എം.കെ.എം കുട്ടി നന്ദിയും പറഞ്ഞു.