വടകര: അഴിയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം, പച്ചക്കറി കർഷകച്ചന്ത കൃഷി ഭവൻ പരിസരത്ത് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷാ ഉമ്മർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനുഷ ആനന്ദസദനം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം നിഷ പറമ്പത്ത്, വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, കൃഷി ഓഫീസർ പി.കെ സിന്ധു, റീന രയരോത്ത് , പി.ബാബുരാജ്, കെ.എ.സുരേന്ദ്രൻ , പ്രദീപ് ചോമ്പാല, കെ.പി.രവീന്ദ്രൻ, പി.മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു. ചന്ത ഏഴിന് സമാപിക്കും പഴം, പച്ചക്കറികൾ പൊതുവിപണിയേക്കാൾ 10 മുതൽ 30 ശതമാനംവരെ കുറഞ്ഞവിലയിലാണ് നൽകുന്നതെന്ന് കൃഷി ഓഫീസർ അറിയിച്ചു.