കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ആവണി പ്പൂവരങ്ങിന് 8 ന് തിരിതെളിയും. കലാലയത്തിലെ 500 -ഓളം വിദ്യാർത്ഥികളാണ് കലാ വിഭവങ്ങൾ ഒരുക്കുന്നത്. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കലാ സംഗമത്തിൽ പങ്കാളികളാവും. സാംസ്കാരിക സമ്മേളനം ശനിയാഴ്ച വൈകീട്ട് കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും. പൂക്കാട് കലാലയം നടത്തിയ സാഹിത്യരചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകും. 11 ന് 4 മണിക്ക് മട്ടന്നൂർ ശങ്കരൻ കുട്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യഷത വഹിക്കും. നാട്യാചാര്യൻ പി.ജി. ജനാർദ്ദനൻ വാടനപ്പള്ളി ഏർപ്പെടുത്തിയ രാജരത്നം പിള്ള സ്മാരക എൻഡോവ്മെന്റ് കലാലയം നൃത്തവിദ്യാർത്ഥിനി അനുവിന്ദയ്ക്ക് സമ്മാനിക്കും. കലാലയം പൊത്‌ സമിതി അംഗം ടി.രാമന് വിശിഷ്ടാഗത്വം നല്കി ആദരിക്കും. വിനീത മണാട്ട്, അജയ് ഗോപാൽ ആശംസ അർപ്പിക്കും. രാത്രി 8.30 ന് പുത്രൻ നാടകം അരങ്ങേറും. വാർത്താസമ്മേളനത്തിൽ ഹാറുൽ അൽ ഉസ്മാൻ, യു.കെ.രാഘവൻ, സുനിൽതിരു വങ്ങൂർ , സി.വി.ബാലകൃഷ്ണൻ, കെ.രാധാകൃഷ്ണൻ, സുരേഷ് ഉണ്ണി പങ്കെടുത്തു.