2
അനിൽബാബു

കോഴിക്കോട്: വേങ്ങേരിയിലെ പ്രമുഖ സഹകാരിയും പൊതുപ്രവർത്തകനുമായി പി.പി.ചന്ദ്രശേഖരൻ മാസ്റ്ററുടെ സ്മരണാർഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പൊതുപ്രവർത്തകനുള്ള പുരസ്കാരത്തിന് അനിൽ ബാബു പന്നിയങ്കരഅർഹനായി. നാളെ വൈകീട്ട് 5 മണിക്ക് വേങ്ങേരി പനകുന്ന് പറമ്പത്ത് രാമനിലയത്തിൽ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരദാനം നടക്കുമെന്ന് അനുസ്മരണ സമിതി ഭാരവാഹികളായ പി.എം.കരുണാകരനും, കെ. പി.ശിവനും അറിയിച്ചു.