kb-menon
വടകരയിൽഡോ: കെ.ബി മേനോൻ പ്രതിമയിൽ മനയത്ത് ചന്ദ്രൻ ഹരാർപ്പണം നടത്തുന്നു

വടകര: സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് ആചാര്യനും വടകര പ്രഥമ ലോകസഭാംഗവും എം.എൽ.എയുമായിരുന്ന ഡോ.കെ.ബി.മേനോനെ എൽ.ജെ.ഡിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. വടകര റസ്റ്റ്ഹൗസിന് മുമ്പിലുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഹാരാർപ്പണം നടത്തി. നിരവധി പ്രവർത്തകർ പുഷ്പാർച്ചനയും നടത്തി. കെ.കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എടയത്ത് ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.കെ.അജിത്കുമാർ, പ്രസാദ് വിലങ്ങിൽ, ശ്രീജേഷ് നാഗപ്പള്ളി, സി.കുമാരൻ. കിരൺജിത്ത്.അഡ്വ അസൂപ്, കായക്കരാജൻ, അതുൽ ടി.പി.രഞ്ജിത് കാരാട്ട്, എന്നിവർ പ്രസംഗിച്ചു. എം.എം ബിജു.ജിതിൻ വേങ്ങോളി, പി.കെ.ഉദയകുമാർ.സന്തോഷ് വേങ്ങോളി .എന്നിവർ നേതൃത്വം നൽകി.