r
കുളത്തുവയൽ ഹൈസ്കൂൾ അദ്ധ്യാപകൻ എൻ.സി ജോസിനെ തണ്ടോറ കുഞ്ഞമ്മത് ഹാജി ആദരിക്കുന്നു

പേരാമ്പ്ര: മൂന്ന് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന മുൻകാല അദ്ധ്യാപകരെ അദ്ധ്യാപക ദിനത്തിൽ ആദരിച്ച് കിഴക്കൻ പേരാമ്പ്രയിലെ തണ്ടോറ കുടുംബ കൂട്ടായ്മ. കുളത്തുവയൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻകാല അദ്ധ്യാപകരായ എൻ.സി ജോസ്,എൻ.ഏലമ്മ,എലിസമ്പത്ത് സിറിയക്ക്, കെ.എസ് ആന്റണി, എൻ.വി ഏലിക്കുട്ടി, ടി.വി കാർത്യായനി, എൻ.എം റോസമ്മ, കെ.ജെ തോമസ്, ഇ.എം റോസമ്മ, സി.ജോയ്, പേരാമ്പ്ര വേസ്റ്റ് എ.യു.പി സ്കൂളിലെ നാരായണൻ അടിയോടി, മാദ്ധ്യമ പ്രവർത്തകൻ ബാലകൃഷ്ണൻ ചായികുളങ്ങര എന്നിവർ ആദരവ് ഏറ്റുവാങ്ങി.കൂത്താളി പഞ്ചായത്ത്സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.ഗോപി ഉദ്ഘാടനം ചെയ്തു. തണ്ടോറ സൂപ്പിഹാജി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പി.ആർ സാവിത്രി,തണ്ടോറ കുഞ്ഞമ്മദ്ഹാജി, തണ്ടോറ കുഞ്ഞബ്ദുള്ള ,ഉമ്മർതണ്ടോറ,പി.സി ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.