
പേരാമ്പ്ര: എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി വിദ്യാലയങ്ങളിൽ നടത്തിവരുന്ന ലഹരി വിരുദ്ധ റാലിയുടെയും ബോധവത്ക്കരണ ക്യാമ്പയിനിന്റെയും മണ്ഡലംതല ഉദ്ഘാടനം അരിക്കുളം കെ.പി.എം.എസ്.എം ഹയർസെക്കൻഡറി സ്കൂളിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.കെ ഫസലുറഹ്മാൻ മേപ്പയ്യൂർ ഉദ്ഘാടനം ചെയ്തു. എം.പി ഷുഐബ് തറമ്മൽ അദ്ധ്യക്ഷത വഹിച്ചു. ബാസിം ബഷീർ, മുഹമ്മദ് ഷഹൽ, ആഫ്നാൻ, എം.എസ് ആദിൽ, സഫ്വാൻ, സി.കെ ദിൽഷാദ്, ഫവാസ് എന്നിവർ പ്രസംഗിച്ചു.