fc
കോ​ർ​പ്പ​റേ​ഷ​ൻ​ ​ഇ.​എം.​എ​സ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​കേ​ര​ള​ ​വ​നി​താ​ ​ലീ​ഗ് ​ഫു​ട്ബാ​ൾ​ ​മ​ത്സ​ര​ത്തി​ൽ നിന്ന്

കോഴിക്കോട്: കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കേരള വനിതാ ലീഗ് ഫുട്ബാൾ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ഗോകുലം കേരള എഫ്സി ബാസ്‌കോ എഫ്സിയെ തറപറ്റിച്ചു.

ഗോകുലത്തിന്റെ വിവിയൻ കൊനെഡു അഡ്‌ജെയ 23, 51 മിനുട്ടുകളിലായി രണ്ടു ഗോളുകൾ നേടി. 71ാം മിനുട്ടിൽ ഹർമിലൻ കൗറിന്റെ മറ്റൊരു ഗോൾ കൂടി. രണ്ടാം പകുതിയിൽ മഴയിലായിരുന്നു കളി . ഗോകുലത്തിന്റെ മികവിൽ തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം. ഗോകുലത്തിന്റെ പ്രതിരോധനിര ഭേദിച്ച് മുന്നേറാൻ ബാസ്‌കോയ്ക്കായില്ല.

സെപ്തംബർ 11നാണ് അടുത്ത മത്സരം. അന്ന് എമിറേറ്റ്സ് എസ് സിയും ഗോകുലം കേരള എഫ്സിയും തമ്മിൽ ഏറ്റുമുട്ടും.