lockel
പടം:​രാമനാട്ടുകര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രാമനാട്ടുകര ഡോക്​റ്റേഴ്‌സ് ​​ വില്ലേജിന് സമീപം സഹകരണ ഓണച്ചന്ത പ്രവർത്തനമാരംഭിച്ചു. ബേപ്പൂർ ഡെവലപ്പ്മെന്റ് മിഷൻ ചെയർമാൻ ​ എം.ഗിരീഷ് ​ ഉദ്ഘാടനം​ ചെയ്യുന്നു ​

രാമനാട്ടുകര: ​രാമനാട്ടുകര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രാമനാട്ടുകര ഡോക്​ടേഴ്‌സ് ​​ വില്ലേജിന് സമീപം സഹകരണ ഓണച്ചന്ത പ്രവർത്തനമാരംഭിച്ചു. ബേപ്പൂർ ഡെവലപ്പ്മെന്റ് മിഷൻ ചെയർമാൻ ​ എം.ഗിരീഷ് ​ ഉദ്ഘാടനം​ ചെയ്തു. രാമനാട്ടുകര സർവീസ് സഹകരണ ബാങ്ക് ചെയർമാൻ വിജയൻ പി. മേനോൻ ​ അ​ദ്ധ്യ​ക്ഷത വഹിച്ചു. രാമനാട്ടുകര സർവീസ് സഹകരണ ബാങ്ക് ജനറൽ മാനേജർ കെ.ജലീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് ഡ​യറക്ടർമാരായ ബാലസുബ്രഹ്മണ്യൻ, കെ.ഗംഗാധരൻ,രാജേഷ് , കോഓപ്പറേറ്റീവ് യൂണിയൻ സെക്രട്ടറി കെ.ഷിജു, വ്യാപാരസമിതി ഫറോക്ക് മേഖല വൈസ് പ്രസിഡന്റ് അക്കരമണ്ണിൽ ഷാജി, കെ.ജെയ്സൺ ,കെ.അഹമ്മദ് കോയ എന്നിവർ ​ പ്രസംഗിച്ചു.