img20220906
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾക്ക് സമര സഹായസമിതി ഓണക്കിറ്റ് വിതരണം ചെയ്യുന്നു

മുക്കം: തിരുവമ്പാടി എസ്റ്റേറ്റിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് മാനേജ്മെന്റ് ബോണസും ഉത്സവ ബത്തയും നിഷേധിച്ചപ്പോൾ സമര സഹായസമിതി ഓണക്കിറ്റ് വിതരണം ചെയ്തു.കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സമരസഹായ സമിതി ചെയർമാൻ ബോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മുക്കം മുഹമ്മദ്‌, ഇ.പി.ജോയ്, അബ്ദു കൊയങ്ങോറൻ, യൂനുസ് പുത്തലത്ത്, ടി.പി.റഷീദ്, പി. എസ്.അഖിൽ, സി.ആലി, ഗുലാം ഹുസൈൻ ചെറുവാടി, ഇ.പി.അജിത്, ശ്രുതി കമ്പളത്ത്, ജംഷീദ് ഒളകര, സജി തോമസ്, സി.ടി.ജയപ്രകാശ് എന്നിവർ സംസാരിച്ചു.