 
കുറ്റ്യാടി: വേളം ഗ്രാമപഞ്ചായത്ത് ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ഹരിത കർമസേന പ്രവർത്തനങ്ങളുടെ ആവശ്യത്തിലേക്കുളള സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു. ഹരിത കർമസേനാംഗങ്ങളുടെ കോർപസ് ഫണ്ട് ഉപയോഗിച്ചാണ് ഫോണുകൾ വാങ്ങിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ്, സ്മാർട്ട് ഗാർബേജ് ട്രയിനർ അഭിനവ്, വി.ഇ.ഒ.റജിൻ , ഹരിത കർമസേന കൺസോർഷ്യം പ്രസിഡന്റ് വി. ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.