കുറ്റ്യാടി: മൊയിലോത്തറ പ്രതീക്ഷ കലാകേന്ദ്രം ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അജിത പവിത്രൻ ഉദ്ഘാടനം ചെയ്തു. പി.പി രതീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി മനോജൻ, എം.കെ രവീന്ദ്രൻ, മരുതേരി കുഞ്ഞപ്പനായർ, സനൽകുമാർ വക്കത്ത്, ബിന്ദു കാരങ്ങോട്ട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചു കൊണ്ട് നടന്ന വിവിധ കലാകായിക മത്സരങ്ങൾ നടത്തി. വിജയികൾക്ക് പാരിതോഷികങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.