navarathri
navarathri

കോഴിക്കോട്: ശ്രീവളയനാട് ക്ഷേത്രത്തിൽ ഭരതാഞ്ജലി പെർഫോമിംഗ് ആർട്ട് സെന്റർ കൊയിലാണ്ടിയുടെ സഹകരണത്തോടെ ഒക്ടോബർ മൂന്നിന് നവരാത്രി നൃത്താർച്ചനയ്ക്ക് നിബന്ധനകൾക്ക് വിധേയമായി അപേക്ഷകൾ ക്ഷണിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് നൃത്താർച്ചന. അപേക്ഷകർ ശാസ്ത്രീയ നൃത്ത കലകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ തുടർച്ചയായ ശിക്ഷണവും 12 വയസിന് മേൽ പ്രായമുള്ളവരുമായിരിക്കണം. ചെലവുകൾ നൽകുന്നതല്ല. യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ അടക്കം വെള്ളക്കടലാസിൽ വ്യക്തമായി പേരും വിലാസവും നൃത്തയിനവും ഫോൺ നമ്പരും രേഖപ്പെടുത്തി 23ന് വൈകീട്ട് അഞ്ചിന് മുമ്പ് ക്ഷേത്രം ഓഫീസിൽ നൽകണം.