കോഴിക്കോട് : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണ സഭ ഗുരുജയന്തി ജില്ലാതല ആഘോഷ പരിപാടി വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരത്തിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി പി.പി.രാമനാഥൻ അറിയിച്ചു. ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് ഗുരുധർമ്മ പ്രചരണ സഭകേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം എസ്.ശശാങ്കൻ മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. രാവിലെ എട്ടിന് ഗുരുപൂജയും 10.30 ന് ജയന്തി ആഘോഷ സമ്മേളനവും നടക്കും.