പേരാമ്പ്ര: ഗതാഗതകുരുക്കിൽ വലഞ്ഞ് കടിയങ്ങാട് മുക്ക്. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന കവാടപാതയായ കടിയങ്ങാട് മുക്കിൽ ഗതാഗത കുരുക്കും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നതും പതിവാകുന്നതായി പരാതി . പുഴിത്തോട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മേഖലയിലെ ഡ്രെയിനേജ് നിർമാണത്തിലെ മെല്ലെപോക്കും പൊളിച്ചു മാറ്റിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതുമാണ് റോഡിൽ
വാഹനങ്ങൾ കുരുക്കിൽ പെടുന്നതിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു .നിർമ്മാണം ത്വരിതപ്പെടുത്തി ഗതാഗത തടസം പരിഹരിക്കണമെന്ന് ആവശ്യമുയർന്നു.