 
മാറാട്: മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ മാറാട് ജനമൈത്രി പൊലീസ് അനുമോദിച്ചു.  മാറാട് സബ് ഇൻസ്പെക്ടർ എ.കെ.അജിത് ഉദ്ഘാടനം ചെയ്തു. പബ്ലിക് റിലേഷൻ ഓഫീസർ സബ് ഇൻസ്പെക്ടർ  ഇ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ വി.അഷറഫ്, നടക്കാവ് ജനമൈത്രി ബീറ്റ് ഓഫീസർ കെ.ധനേഷ് കുമാർ, മാറാട് റസിഡൻസ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ ചോയിമഠം എന്നിവർ പ്രസംഗിച്ചു. മാറാട് ജനമൈത്രി ബീറ്റ് ഓഫീസർ സി.വിനു മോഹൻ സ്വാഗതവും സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.പി.നന്ദ കിഷോർ നന്ദിയും പറഞ്ഞു.