അത്തോളി : അത്തോളി ജി.വി.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർത്ഥി ധ്യാൻചന്ദിന്റെ രണ്ടാമത്തെ ചെറുകഥാ സമാഹാരമായ 'പിന്നോട്ടു നടക്കുന്ന ഘടികാരം' പ്രൊഫ. കല്പറ്റ നാരായണൻ പ്രകാശനം ചെയ്തു. അദ്ധ്യാപകനും പ്രഭാഷകനുമായ ശശീന്ദ്രദാസ് പുസ്തകപരിചയം നടത്തി. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. ഭാസ്കരൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു.ബൈജു കൂമുള്ളി, , കെ.കെ സുരേന്ദ്രൻ ,റഫീക്ക് മാസ്റ്റർ, സുനിൽ കൊളക്കാട് , ധ്യാൻ ചന്ദ് എന്നിവർ പ്രസംഗിച്ചു.