മുക്കം: മുക്കം മേഖലാ വനിത സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നാല് സഹകരണ സംഘങ്ങൾ ചേർന്ന് നടത്തിയ മുക്കം ചന്തയുടെ സമാപനം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി മേഖലാ വനിതാ സഹകരണസംഘം പ്രസിഡന്റ് റീന പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എം.ടി മുഹമ്മദ് ഹാജി (വ്യാപാരി), ശ്രീധരൻ (ഓട്ടോ ഡ്രൈവർ), ചന്ദ്രൻ, സലാം (ചുമട്ടുതൊഴിലാളികൾ), ഗോപാലൻ കൊല്ലാർകണ്ടി (നാടക പ്രവർത്തകൻ) എന്നിവരെ ആദരിച്ചു. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വി. വീരാൻകോയ തുടങ്ങിയവർ പ്രസംഗിച്ചു.