 
വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പിരിധിയിൽ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് 12 മുതൽ 14 വരെ തീയതികളിലായി നൽകും. പഞ്ചായത്ത് പരിധിയിലെ നിശ്ചിത വാർഡുകളിലെ മുഴുവൻ വളർത്തുനായകൾക്കും പൂച്ചകൾക്കും പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത്. രാവിലെ 10.30 മുതൽ 12.30 വരെ ചോറോട് പഞ്ചായത്തിലെ മാങ്ങോട്ടുപാറ മൃഗാശുപത്രിയിൽ നടക്കുന്നത്. 12 ന് 1.2.17.18.19. 20.21 വാർഡുകൾ, 13 ന് 3.4.5.6.7.8.9 എന്നീ വാർഡുകൾ 14 ന് 10.11.12.13.14.15.16 വാർഡുകളിൽ നിന്നുമുള്ള നായകളെയും പൂച്ചകളെയും മാങ്ങോട്ടുപാറ മൃഗാശുപത്രിയിൽ കുത്തിവെയ്പ്പിനായി എത്തിക്കണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.