 
വടകര: നിയന്ത്രണം വിട്ട ചരക്ക് ലോറി തോട്ടിലേക്ക് മറിഞ്ഞു. കരിമ്പനപ്പാലത്ത് തിരുവോണ നാളിൽ രാത്രിയാണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്. ലോറിയിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരത്തടി ലോഡുമായി പെരുമ്പാവൂരിൽ നിന്നും മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്നു ലോറി.