 
വടകര: ഒഞ്ചിയം കല്യാണി മുക്ക് റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷത്തിനിടയിൽ നടത്തിയ ബോധവത്കരണം ശ്രദ്ധേയമായി. ആനുകാലിക വിപത്തായിട്ടുള്ള ലഹരി ഉപയോഗത്തിനെതിരെയാണ് ബോധവത്ക്കരണം നടന്നത്. കെ.കെ.രമ .എം എൽ .എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. കുളങ്ങര ഗോപാലൻ , പാലൊളിക്കണ്ടി സുജിത്ത് എന്നിവരെ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച അനുശ്രീ എ .കെ, ആതിര, വരലക്ഷമി എന്നിവരെ അനുമോദിക്കുകയും ചെയ്തു. ലഹരി വിരുദ്ധ ബോധവത്കരണം നിതീഷ് കെ ക്ലാസെടുത്തു. വാർഡ്മെമ്പർ ഷിജിന, ഏറാമല വാർഡംഗം രാമകൃഷ്ണൻ ടി കെ, പൊയിൽ ഗംഗാധരൻ, അശോകൻ കെ.എൻ, അഷറഫ് യു , മധു സുദനൻ, ശ്രീജിത്ത്കുളങ്ങര എന്നിവർ പ്രസംഗിച്ചു. പി.പി ബാലൻ സ്വാഗതവും വിവി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.