കോഴിക്കോട്: ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തോടനുബന്ധിച്ച് പൊതുജന ബോധവത്കരണ പരിപാടി ഇന്ന് വൈകീട്ട് അഞ്ച് മുതൽ കോഴിക്കോട് ബീച്ചിൽ നടക്കും. കോഴിക്കോട് തണൽ ആത്മഹത്യ പ്രതിരോധ കേന്ദ്രം, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ച്, ഐ.എം.എ കേരള സ്റ്റേറ്റ് കമ്മിറ്റി ഫോർ മെന്റൽ ഹെൽത്ത്, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച്, കാലിക്കറ്റ് സൈക്യാട്രി ഗിൽഡ്, ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി കോഴിക്കോട് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ച് പ്രസിഡന്റ് ഡോ. ആൽഫ്രഡ് സാമുവൽ മുഖ്യാതിഥിയാകും. രത്നാകരൻ ആൻഡ് ടീം ഒരുമിക്കുന്ന തെരുവുനാടകം ദി ബെൽ അരങ്ങേറും. മെഡിക്കൽ കോളേജ് പരിസരം, മൊഫ്യൂസൽ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ബോധവത്കരണ പരിപാടികൾ നടക്കും.