കോഴിക്കോട് : ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ ചതയദിനാഘോഷം ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ പാർത്ഥസാരഥി മണ്ഡപത്തിൽ അലങ്കരിച്ച ഗുരുദേവന്റെ ഛായചിത്രത്തിനു മുമ്പിൽ ചതയാഘോഷ ജ്യോതി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
യോഗം വൈസ് പ്രസിഡന്റ് പി.സുന്ദർദാസ്, സെക്രട്ടറി സരേഷ് ബാബു എടക്കോത്ത്,ജോ. സിക്രട്ടറി കെ. സജിവ് സുന്ദർ, ട്രഷറർ കെ.വി. അരുൺ, ഡയറക്ടർമാരായ വിനയകുമാർ പുന്നത്ത്,അനിൽകുമാർ ചാലിൽ, ശ്രീകുമാർ, മുരളി മലക്കൽ, കൃഷ്ണദാസ് തച്ചമ്പള്ളി,പ്രകാശ് തയ്യുള്ളതിൽ, ഭരണ സമിതി അംഗം അഡ്വ.എം.രാജൻ,പ്രവർത്തക സമിതി അംഗം ഐ.പി.വിജയകുമാർ പങ്കെടുത്തു.ക്ഷേത്ര ഭജന സമിതിയുടെ ഭജനയും നടന്നു.
ഇന്ന് രാവിലെ 11.30ന് ശ്രീനാരായണ സെന്റിനറി മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചതയദിന സമ്മേളനത്തിൽ പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവുമായ പി. ആർ. നാഥൻ മുഖ്യാതിഥിയായിരിക്കും. ക്ഷേത്രം പ്രസിഡന്റ്പി.വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി.ആർ. നാഥൻ ചതയ ദിന സന്ദേശം നൽകുന്നതാണ്. പ്രബന്ധം, പ്രസംഗ മത്സരവിജയികൾക്കുളള സമ്മാനദാനവും നടത്തും. ഒന്ന് മുതൽ മൂന്ന് വരെ ചൈതന്യഹാളിൽ സമൂഹസദ്യയും വൈകീട്ട് 7.30 ന് വിശേഷാൽ ഗുരു പൂജയും നടക്കുന്നതാണ്.