വടകര: വടകരയിലും സമീപപ്രദേശങ്ങളിലേയും തെരുവുനായ്ക്കളുടെ വിഹാരം നാട്ടുകാരെ പ്രയാസത്തിലാക്കുന്നു. ഇരുചക്രവാഹനയാത്രക്കാർക്കു നേരെയുള്ള നായ്ക്കളുടെ പരാക്രമം പതിവായിരി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഓർക്കാട്ടേരി പളളിക്കു സമീപം നായ്ക്കുകുട്ടി നായ യെ രക്ഷിക്കാനായി വേഗത കുറച്ച ഓട്ടോ ഡൈവർക്ക് നേരെ മറ്റൊരു നായ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് എടച്ചേരി സ്വദേശി ഓട്ടോ ഡ്രൈവർ സത്യൻ കൈക്കും കാലിനും പരിക്കേറ്റ് ചികിത്സയിലാണ്. സ്കൂൾ കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള നായ്ക്കളുടെ വിളയാട്ടം ദിനംപ്രതി വർദ്ധിക്കുകയാണ്. അങ്ങാടികളിൽ നിന്നും നായ്ക്കളെ തുരത്താൻ നടപടി അത്യാവശ്യമാണെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.