കോഴിക്കോട് : ജെ.സി.ഐ വാർഷിക വാരാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ കാലിക്കറ്റ് സംഘടിപ്പിക്കുന്ന 'നമസ്‌തേ' സേവന വാരാഘോഷ പരിപാടികൾക്ക് തുടക്കമായി. 15 വരെയാണ് വാരാഘോഷം.
രണ്ടാം ദിന പരിപാടികളുടെ ഭാഗമായി ഇന്നലെ കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ രക്തദാന ക്യാമ്പും , കോഴിക്കോട് മാനാഞ്ചിറ ട്രാഫിക് പൊലീസ് സ്‌റ്റേഷനിൽ വച്ച് മൈത്ര ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാപും പ്രമേഹ രോഗ നിർണ്ണയ ക്യാമ്പും നടത്തി . എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് ജെ.ഡി.ടി ഇസ്ലാം കോളേജിൽ നടത്തിയ മെഗാ ജോബ് ഫെയറിൽ 1500 ൽ അധികം ഉദ്യോഗാർത്ഥികളും എഴുപതിൽ അധികം കമ്പനികളും പങ്കെടുത്തു. മൂന്നുറിലധികം ജോലികളിലേക്ക് സെലക്ഷൻ നടന്നു. ഉദ്യോഗാർത്ഥികൾക്കായി ഇന്റർവ്യൂ പരിശീലന ക്ലാസും നടത്തി.
വാരാഘോഷത്തിന്റെ ഭാഗമായി ഡ്യുയൽത്തോൺ എന്ന പേരിൽ സൈക്ലിംഗ് മത്സരവും വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പും മാലിന്യ നിർമ്മാർജന ബോധവത്കരണവും മെഡിക്കൽ ക്യാമ്പും അടക്കം വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെടും .