കോഴിക്കോട്: മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് എഴുതി റാങ്ക് ലിസ്റ്റിൽ ഇടം നേടിയവർക്കായി സിജി 13ന് സൗജന്യ മാർഗനിർദേശ ക്ലാസ് സംഘടിപ്പിക്കുന്നു. കോഴിക്കോട് ചേവായൂരിലെ സിജി ആസ്ഥാനത്ത് നടക്കുന്ന ക്ലാസ് അന്നേ ദിവസം രാവിലെ പത്തിന് ആരംഭിക്കും. അഖിലേന്ത്യാ ക്വാട്ടയിലൂടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെയും, സംസ്ഥാനതല അലോട്‌മെന്റിലൂടെ കേരളത്തിലെ ഗവൺമെന്റ്, സ്വാശ്രയ വിഭാഗങ്ങളിലെയും മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനായി ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്തുന്നതിന്റെ നടപടിക്രമങ്ങൾ, ശ്രദ്ധിക്കേണ്ട സംഗതികൾ തുടങ്ങിയ എല്ലാ കാര്യങ്ങളും വിശദീകരിക്കും. സംശയ ദൂരീകരണത്തിനും സൗകര്യമുണ്ടാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.