222
നീറ്റ് പരീക്ഷയിൽ റാങ്ക് നേടിയ വാണിമേൽ കോടിയുറയിലെ നാരങ്ങോളി ആതിഖക്ക് ദർശനം സാംസ്കാരിക വേദിയുടെ ഉപഹാരം ചെയർമാൻ എൻ കെ മൂസ മാസ്റ്റർ സമ്മാനിക്കുന്നു.

വാണിമേൽ: ഓൾ ഇന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ കോടിയുറയിലെ നാരങ്ങാളി ആതിഖയെ വാണിമേൽ ദർശനം സാംസ്കാരിക വേദി അനുമോദിച്ചു. ചെയർമാൻ എൻ.കെ മൂസ ഉപഹാരം നൽകി. കൺവീനർ എം.കെ അഷ്റഫ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം റംഷീദ് ചേരനാണ്ടി, ദർശനം ഭാരവാഹികളായ ഇസ്മയിൽ വാണിമേൽ, സുബൈർ തോട്ടക്കാട്, റഷീദ് കോടിയൂറ, ആതിഖയുടെ പിതാവ് എൻ കെ അന്ത്രു, പി കെ ഹസൻ എന്നിവർ പ്രസംഗിച്ചു.