football
വനിതാ ലീഗ് ഫുട്ബോൾ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കേരള വനിതാ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഗോൾ പെരുമഴ തീർത്ത് ഗോകുലം എഫ്‌സി. എതിരില്ലാത്ത 15 ഗോളുകൾക്ക് ഗോകുലം, കേരള എഫ്‌.സി എമിറേറ്റ്‌സ് സോക്കർ ക്ലബിനെ തകർത്തു.

36, 39, 44, 52, 60 മിനിട്ടുകളിലായി വിവിയൻ കൊനാഡു അഡ്‌ജെയും 29, 46, 47, 77, 88 മിനിട്ടുകളിലായി സോണിയ ജോസും ഗോകുലത്തിനു വേണ്ടി അഞ്ചു ഗോളുകൾ വീതം നേടി.
70, 72, 84 മിനിട്ടുകളിൽ ഹാർമിലിൻ കൗറും 59ാം മിനിട്ടിൽ രേഷ്മയും 88ാം മിനിട്ടിൽ 18ാം നമ്പർ ബർത്തയും ഓരോ ഗോളുകളും നേടിയതോടെ ഏകപക്ഷീയമായ 15 ഗോളുകൾക്ക് ഗോകുലത്തിന് തകർപ്പൻ ജയം.14നാണ് അടുത്ത മത്സരം. കേരള യുണൈറ്റഡ് എഫ്‌.സിയും ബസ്‌കോ എഫ്‌.സിയും തമ്മിൽ ഏറ്റുമുട്ടും.