കൊയിലാണ്ടി: യൂത്ത് റെഡ് ക്രോസ് വൊളണ്ടിയർമാർ കനിവ്, സ്നേഹതീരത്തെ അന്തേവാസികൾക്കൊപ്പം ഓണമാഘോഷിച്ചു റെഡ് ക്രോസ് ജില്ല ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, സെക്രട്ടറി ദീപു മുടക്കല്ലൂർ, കൊയിലാണ്ടി താലൂക്ക് വൈസ് ചെയർമാൻ സി ബാലൻ, സെക്രട്ടറി ആർ. സി ബിജിത്ത് , സ്നേഹതീരം മാനേജർ ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു. യൂത്ത് റെഡ് ക്രോസ് കോഡിനേറ്റർ തരുൺ കുമാർ പിടി, ആര്യ സന്തോഷ്, കെ അലോക് നാഥ് , ആൽവിൻ എം വി, എന്നിവർ നേതൃത്വം നൽകി.