അത്തോളി: ഉള്ള്യേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റെറിൽ മരുന്ന് ലഭ്യമാക്കുക, ലാബ് സൗകര്യം മെച്ചപ്പെടുത്തുക, തത്കാലിക ജീവനകാരുടെ വേതനംവർദ്ധിപ്പിക്കുക, അടിസ്ഥന സൗകര്യം മെച്ചപ്പെടുത്തുക,ആശുപത്രിയിലേക്കുള്ള റോഡ് വീതി കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഉള്ളിയേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി എ.അസീസ് ഉദ്ഘാടനം ചെയ്തു. പി.പി കോയ നാറാത്ത് അദ്ധ്യക്ഷനായി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കോരോത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ബഷീർ നൊരവന, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ അബുഹാജി പാറക്കൽ, എ.കെ.അബു ഹാജി, ടി.എം മോയി, പി.എം മുഹമ്മദലി, റഷീദ് കുനിച്ചികണ്ടി, ഷാബിൽ എടത്തിൽ പ്രസംഗിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി റഹീം എടത്തിൽ സ്വാഗതവും ട്രഷറർ പി.കെ മജീദ് നന്ദിയും പറഞ്ഞു.