വടകര: സി.പി.എം സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം കേരളത്തിലാകെ നടത്തിവരുന്ന സംയോജിത കൃഷി പദ്ധതിയുടെ ഭാഗമായി ചോറോട് ലോക്കൽ കമ്മിറ്റിയും സർവീസ് സഹകരണ ബാങ്കും സംയുക്തമായി അറക്കൽ ക്ഷേത്ര പരിസരത്ത് നടീൽ ഉത്സവം സംഘടിപ്പിച്ചു. പച്ചക്കറി കൃഷിയുടെ വിത്തിടൽ ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയാസെക്രട്ടറി എ.പി. വിജയൻ , സി.പി.എം ചോറോട് ലോക്കൽ സെക്രട്ടറി മധു കുറുപ്പത്ത്, കമ്മിറ്റി അംഗങ്ങളായ ടി.ടി.ബാബു, പി.കെ.വത്സൻ , കെ.മധുസുദനൻ, മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡന്റ് എം.കെ.പ്രസീത എന്നിവർ പ്രസംഗിച്ചു. ബാങ്ക് പ്രസിഡന്റും ലോക്കൽ ചെയർമാനുമായ വി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വി.വി.ദാമോദരൻ സ്വാഗതവും വി. പ്രസീത നന്ദിയും പറഞ്ഞു.