കോഴിക്കോട് : കൊയിലാണ്ടി നഗരസഭയിലെ ഫയലുകൾ തീർപ്പാക്കുന്നതിന് 20 ന് രാവിലെ 11 മുതൽ നഗരസഭ ഓഫീസിൽ ഫയൽ അദാലത്ത് നടത്തും. നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി അപേക്ഷ സമർപ്പിച്ചിട്ടും ഇതുവരെ നടപടികൾ പൂർത്തിയാകാത്ത അപേക്ഷകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി 17ന് വൈകീട്ട് നാല് വരെ സ്വീകരിക്കും. പരാതിക്കാർ അപേക്ഷകൾ സംബന്ധിച്ച വിവരങ്ങൾ പരാതിയിൽ ഉൾപ്പടുത്തണം.