കോഴിക്കോട് : ജില്ലയിലെ ഫിഷിംഗ് ഹാർബറുകൾ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന സീ റസ്‌ക്യൂ സ്‌ക്വാഡിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉണ്ടായിരിക്കണം. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സിൽ നിന്ന് ട്രെയിനിംഗ് പൂർത്തിയായിരിക്കണം. പ്രായം: 20നും 45 വയസിനും മദ്ധ്യേ.
സീ റസ്‌ക്യൂ സ്‌ക്വാഡ് ലൈഫ് ഗാർഡായി ജോലി ചെയ്തിട്ടുള്ളവർ, 2018 ലെ പ്രളയാ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ, അതത് ജില്ലയിലെ താമസക്കാർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യത, അത്യാധുനിക കടൽ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുളള പ്രാവീണ്യമുള്ളവർ എന്നിവർക്ക് മുൻഗണന. താത്പര്യമുള്ളവർ 14 ന് രാവിലെ 10ന് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 0495 2383780.