കോഴിക്കോട് : ഫയർ ആൻഡ് റസ്‌ക്യൂ സർവിസസിലെ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ 36/520) തെരഞ്ഞെടുപ്പിനായി ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള കോഴിക്കോട് മേഖലയിലെ ഉദ്യോഗാർത്ഥികൾക്കായി ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. 13,14,15,16,19 തീയതികളിൽ രാവിലെ 6 മണി മുതലാണ് പരീക്ഷ. ഫോൺ 0495 2371500.