കോഴിക്കോട് : ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാൻവാടികളുടെ മേൽനോട്ടത്തിനായി കോ ഓർഡിനേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമന കാലാവധി ഒരു വർഷം. അപേക്ഷകർ അതാത് ബ്ലോക്ക്, മുനിസിപ്പാലിറ്റി പരിധിയിലുള്ളവരും പട്ടികജാതിയിൽപ്പെട്ട പ്ലസ്ടു പാസായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. പ്രായപരിധി 21 നും 45 നും ഇടയിൽ. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ പ്രവർത്തന പരിചയമുളളവർക്ക് മുൻഗണന. താത്പര്യമുള്ളവർ 20ന് വൈകിട്ട് 5 മണിക്ക് മുമ്പ് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0495 2370379.